Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:കുടുംബശ്രീ ജില്ല മിഷനും മൊകേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും ചേർന്ന് മൊകേരി പഞ്ചായത്ത് ഹാളിൽ
ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.
വിവിധ കുടുംബശ്രീ അയൽ കൂട്ടങ്ങളിൽ നിന്നും തയ്യാറാക്കിയ വൈവിധ്യവും രുചികരവുമായ ചക്ക വിഭവങ്ങളുടെ പ്രദർശനവും മത്സരവും വിപണനവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പ്രസിഡണ്ട് പി.വത്സൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ
വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. പ്രസന്നി സ്വാഗതം പറഞ്ഞു.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. കുഞ്ഞബ്ദുളള വിജയി കൾക്ക് സമ്മാന ദാനം നിർവ്വഹിച്ചു.

ചക്കക്കുരു കേക്ക്,
ചക്ക കോഴിക്കാൽ,
ചക്ക ചില്ലി,
ചക്കക്കുരു ഫ്രൈ,
ചക്കക്കുരു കറി,
ചക്കച്ചുള തോരൻ,
ചക്കപോണ്ടി പൊരിച്ചത്,
ചക്ക ഉണ്ണിയപ്പം,
ചക്ക പാൽ പായസം,
ചക്ക ബർഫി,
ചക്ക ഹലുവ,
ചക്കക്കുരു കട് ലറ്റ്,
ചക്ക പുഡ്ഡിംഗ്
ഇടിചക്ക കട് ലറ്റ് തുടങ്ങിയ 52 തരം വിഭവങ്ങളുടെ പ്രദർശന മത്സരത്തിൽ
മൂന്നാം വാർഡിലെ തൃപ്തി കുടുംബശ്രീയിലെ ചന്ദ്രലേഖ ഒന്നാം സ്ഥാനവും
മൂകാംബിക കുടുംബശ്രീയിലെ പ്രിയ രണ്ടാം സ്ഥാനവും
14ാം വാർഡിലെ ശലഭം കുടുംബശ്രീയിലെ സൗദ ത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT