Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗ്ളൂരുവിൽ നിന്ന് എത്തിച്ച മാരകമയക്കുമരുന്ന് സഹിതം കണ്ണൂരിൽ നാല് യുവാക്കൾ അറസ്റ്റിൽ. മട്ടന്നൂർ പരിയാരത്തെ സുമൂർ മൻസിലിലെ കെ.പി റഹൂഫ് (25), നരയൻപാറയിലെ പൊമ്മണിച്ചി ഹൗസിൽ പി. ഷമീർ (32), വെളിയയിലെ പൂക്കുണ്ട് ഹൗസിൽ എം. സെമിർ (32), പാലോട്ട് പള്ളിയിലെ എം.കെ. ഹൗസിൽ എം.സി റിസ്വാൻ (24) എന്നിവരെയാണ് കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യ ത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് 12.0389 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കെ.എൽ 78 എ 9502 കാറിലാണ് യുവാക്കൾ മയക്കു മരുന്നെത്തിച്ചത്. ഈ കാറും കസ്റ്റ ഡിയിലെടുത്തിട്ടുണ്ട്.

കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി ലാണ് പരിശോധന നടത്തി യുവാക്കളെ വലയിലാക്കിയ ത്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ജില്ലയിലെ ചെറുകിട വിൽപ്പനക്കാർക്ക് മയക്കുമരുന്ന് കൈമാറുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ബംഗ്ളൂരുവിൽ നിന്ന് മംഗലാപുരം വഴി രഹസ്യവഴികളിലൂടെയാണ് എം.ഡി.എം.എ കണ്ണൂരിലെത്തിച്ച ത്. വിവിധയിടങ്ങളിൽ പോലീസിലും എക്സൈസിലും മയക്കുമരുന്ന് – ക്രിമിനൽ കേസുകളിലെ പ്രതികളാണ് യുവാക്കൾ. മട്ടന്നൂർ, ഇരിക്കൂർ, കണ്ണൂർ, ചാലോട് ഭാഗത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ മയക്കു മരുന്ന് വിൽപ്പന നടത്തുന്നവരാണിവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് ഇവരെ വലയിലാക്കിയത്. പ്രതികളെ ചോദ്യം ചെയ്തതോടെ ജില്ലയിലെ മയക്കു മരുന്ന് സംഘങ്ങളെക്കുറിച്ച് പ്രധാന വിവരങ്ങൾ ലഭിച്ചുവെന്നും ഉദ്യോഗസ്ഥർ പറ ഞ്ഞു. യുവാക്കളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.

പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോ ഷ്, എൻ.വി പ്രവീൺ, കമ്മീഷണർ സ്ക്വാഡ് അംഗ ങ്ങളായ പി.പി. രജിരാഗ്, പി. ജലീഷ്, സിവിൽ ഓഫീസർമാരായ പി.പി. സുഹൈൽ, എൻ. രജി ത്ത്കുമാർ, എം. സജിത്ത്, ടി. അനീഷ്, പി. നിഖിൽ, ടി. സി ലഷ്, കെ. സുഹീഷ്, ഡവർ കെ. ഷജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..