Skip to content
Menu

OPEN MALAYALAM NEWS NETWORK

മൊകേരി :കുട്ടികളുടെ കലാ – സാഹിത്യ മേഖലകളിൽ നിസ്തുല സേവനം നടത്തി വരുന്ന മൊകേരി ജവഹർ ബാൽ മഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 3 കേന്ദ്രങ്ങളിൽ നടത്തുന്ന ‘കുട്ടിക്കൂട്ടം’ സർഗാത്മക നാടക ക്യാമ്പുകൾക്ക് തുടക്കത്തമായി. .5-ാം ക്ലാസ് മുതൽ +2 വരെയുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത് കൂരാറ എൽ .പി സ്കൂളിൽ പ്രമുഖ നാടകനടനും സംവിധായകനുമായ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു.ഹരിദാസ് മൊകേരി അധ്യക്ഷനായി.കെ.രാജേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ.കെ.ഗീത ടീച്ചർ, ബാബു വടക്കയിൽ, വാസു എന്നിവർ സംസാരിച്ചു. 23-ാം തീയതി മുതൽ 25-ാം തീയതി വരെ വളളിയായി യു.പി സ്കൂളിലും 26 മുതൽ 28 വരെ പാനൂർ ഗുരു സന്നിധിയിലും വെച്ചും തുടർ ക്യാമ്പുകൾ നടക്കും.

കുട്ടികളുടെ സർഗവാസനകളെ തൊട്ടുണർത്തിക്കൊണ്ട് അവരെ നാടക ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് ഈ ക്യാമ്പുകളുടെ ലക്ഷ്യം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT