Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: കുപ്രസിദ്ധ
കവർച്ചക്കാരനായ തൃക്കരിപ്പൂർ സ്വദേശിയെ മലപ്പുറത്ത് വെച്ച് പിടികൂടി പോലീസ് സംഘം.തൃക്കരിപ്പൂർ

കൈക്കോട്ടുകടവ് സ്വദേശി തെക്കേ പുരയിൽ ടി പി.അബ്ദുൾ റഷീദിനെ (36)യാണ് കണ്ണൂർ സിറ്റി എ.സി.പി ടികെ രത്നകുമാറിൻ ക്രൈം സ്ക്വാഡും പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ എൻ.കെ.സത്യനാഥനും സംഘവും അറസ്റ്റ് ചെയ്തത്.

ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നാല് വീടുകളിൽ കവർച്ച നടത്തി മലപ്പുറത്തെ ഒളിതാവളത്തിലേക്ക് മുങ്ങിയ പ്രതിയെയാണ് അറസ്റ്റു ചെയ്തത്. മൗവ്വഞ്ചേരി ഇരിവേരിയിലെ എം പി.ഖദീജയുടെ വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലും, മൗവ്വഞ്ചേരിയിലെ ടി പി മുഹമ്മദിന്റെ വീട്ടിൽ നിന്നും 14 പവൻ കവർന്ന കേസിലും സമീപത്തെ വീട്ടിൽ നിന്ന് 90,000 രൂപയും രണ്ട് പവനും കവർന്ന കേസിലും, ഇക്കഴിഞ്ഞ ജനുവരി 13ന് മുഴപ്പാലസ്വദേശിയായ കെ.സി.അജിത്തിന്റെ വീട്ടിൽ നിന്നും നാല് പവന്റെ ആഭരണങ്ങളും ഏഴായിരം രൂപയും 12,000 വിദേശ കറൻസിയായ ദിർഹവും കവർച്ച നടത്തി മുങ്ങിയ കേസിലെ പ്രതിയെയാണ്, പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മൊബൈൽ നമ്പറുകൾ മാറി മാറി ഉപയോഗിച്ച് പല പേരുകളിൽഒളിവിൽ കഴിഞ്ഞ കവർച്ചക്കാരനെ വളരെ തന്ത്രപരമായാണ് പോലീസ് വലയിലാക്കിയത്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇയാൾക്കെതിരെ കവർച്ചാ കേസുകൾ നിലവിലുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..