Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ് നഗരസഭയുടെ നഗര പ്രാഥമികാരോഗ്യകേന്ദ്രം മൂര്യാട് കാരക്കുറ്റിയിൽ പ്രവർത്തനമാരംഭിച്ചു. താത്കാലിക കെട്ടിടത്തിൽ ആരംഭിച്ച പ്രാഥമിക ആരോഗ്യകേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോർജ് ഓണലൈനായി മെയ് 29 ന് ഉദ്ഘാടനം ചെയ്തു. കെ. പി. മോഹനൻ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ വി. സുജാത ലബോറട്ടറിയും വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ ഫാർമസിയും ഉദ്ഘാടനം ചെയ്തു. എൻ.എച്ച്എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ധനഞ്ജയൻ, കെ. അജിത, കെ. കെ. ഷമീർ, കെ. നാരായണ നായ്ക്, സി. നന്ദിനി, എൻ. ധനഞ്ജയൻ, വി. പി. മുഹമ്മദ് റാഫി, കെ. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.

ലാബ്, ഫാർമസി, പ്രതിരോധ കുത്തിവെയ്പ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയുള്ള ആരോഗ്യകേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷമാണ് ജനറൽ ഒ. പി. പ്രവർത്തിക്കുക.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT