Skip to content
Menu

OPEN MALAYALAM NEWS NETWORK

അസി. കമ്മീഷണർ അറിയാതെ ചൂതാട്ട സംഘത്തിൽ നിന്നും, ക്വാറി മുതലാളിമാരിൽ നിന്നും മാസപ്പടി വാങ്ങുന്ന പോലീസുകാരെ സംബന്ധിച്ചാണ് പരാതികൾ ഉയർന്നത്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. മൂന്ന് പോലീസുകാരെ വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടുണ്ട്. കൂത്തുപറമ്പ് എ.സി.പി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പോലീസുകാരിൽ നിന്നാണ് മൊഴിയെടുത്തത്. നേരത്തെ ഇതുസംബന്ധിച്ച് വിജിലൻസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലാണ് വിവരശേഖരണം. നിലവിലെ അസി. കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിൽ അറിയാതെ ഓഫീസിലെ ചിലർ മാസങ്ങളായി പണം വാങ്ങുന്നുവെന്നാണ് വിവരം. കൂത്തുപറമ്പ് ബസ്സ്സ്റ്റാന്റിൽ പോലീസിൻ്റെ നേതൃത്വത്തിൽ ചിത്രം വരപ്പിച്ചതിന് ചിത്രകാരന് പണം നൽകാതെ തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം നേരിടുന്ന പോലീസുകാരനെ ഉൾപ്പെടെയാണ് വിജിലൻസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്. കഴിഞ്ഞദിവസം കൂത്തുപറമ്പിൽ നിന്ന് പാനൂർ കൺട്രോൾ റൂമിലേക്ക് സ്ഥലംമാറ്റപ്പെട്ട പോലീസു കാരനും ഇതിൽ ഉൾപ്പെടും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..