Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ് സ്പെഷ്യല്‍ സബ്ജയില്‍ ഉദ്ഘാടനം ഏഴിന് ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കും. രണ്ടുവര്‍ഷം കൊണ്ടാണ് സബ്ജയലിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ ജയില്‍ മുറികളും പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് കോടതിക്ക് സമീപത്തായി സബ്ജയില്‍ നിര്‍മിച്ചത്.

തലശ്ശേരിയില്‍ സബ്ജയില്‍ വന്നതോടെയാണ് കൂത്തുപറമ്പ് സബ്ജയില്‍ പ്രവര്‍ത്തനരഹിതമായത്. എന്നാല്‍ പിന്നീട് ഏറെക്കാലം പോലീസ് ലോക്കപ്പായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസായും ഈ കെട്ടിടം ഉപയോഗിച്ചു. പഴയസബ്ജയില്‍ 3.30 കോടി രൂപ ചെലവില്‍ നവീകരിച്ചാണ് സ്പെഷല്‍ സബ്ജയിലാക്കിയത്.

50 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. കൂത്തുപറമ്പ്, മട്ടന്നൂര്‍ കോടതികളില്‍ നിന്നുള്ളവരെയാണ് ഇവിടേക്ക് റിമാന്‍ഡ് ചെയ്യുക. കൂറ്റന്‍ ചുറ്റുമതിലും തടവുകാര്‍ക്കുള്ള ശുചിമുറികളും അടുക്കളയും സ്റ്റോര്‍ മുറിയും ഓഫിസിനുമുള്ള ഇരുനില കെട്ടിടവും പുതുതായി നിര്‍മിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ കെ പി മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..