Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ് : സ്പെഷ്യൽ സബ്ജയിലിൽ ജയിൽ ഡി.ജി.പി.യെത്തി ഉദ്ഘാടനത്തിനൊരുങ്ങിയ കൂത്തുപറമ്പ് സ്പെഷ്യൽ സബ്ജയിലിൽ ജയിൽ ഡി.ജി.പി. സുദേഷ്കുമാർ സന്ദർശനം നടത്തി.

ഏഴിന് രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ സബ്ജയിൽ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഡി.ജി.പി.യുടെ സന്ദർശനം. മൂന്നരയോടെയാണ് സുദേഷ് കുമാറെത്തിയത്. സെല്ലുകളും ഓഫീസും അടുക്കളയും ഉൾപ്പെടെ പരിശോധിച്ചു.

ഉത്തരമേഖലാ ഡി.ഐ.ജി. സാം തങ്കയ്യൻ, സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ. ഷാജൻ, കൂത്തുപറമ്പ് എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിൽ, മുൻ ജയിൽ സൂപ്രണ്ട് കെ. വിനോദ്കുമാർ, സി.ഐ. വിനുമോഹൻ, നോഡൽ ഓഫീസർ പി. ജിതേഷ്, കെ.ജെ.എസ്.ഒ.എ. സംസ്ഥാന സെക്രട്ടറി പി.ടി. സന്തോഷ്, മേഖലാ സെക്രട്ടറി രാജീവൻ കൊട്ടയോടൻ, പി. അരുൺ, ഇ. ലജീഷ്കുമാർ എന്നിവരും സംബന്ധിച്ചു.

രാവിലെ കെ.പി. മോഹനൻ എം.എൽ.എ.യും നഗരസഭാ ചെയർപേഴ്സൺ വി. സുജാതയും ജയിൽ സന്ദർശിച്ചിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT