Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ് : സ്പെഷ്യൽ സബ് ജയിൽ ചൊവ്വാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജയിൽ മേധാവി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് കെപി മോഹനൻ എം എൽ എ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

3.30 കോടി രൂപ ചിലവിലാണ് കൂത്തുപറമ്പിൽ സ്പെഷ്യൽ സയിൽ നിർമ്മിച്ചത്. പഴയ പോലീസ് സ്റ്റേഷനും, നേരത്തെ ഉണ്ടായിരുന്ന സബ് ജയിലും നവീകരിച്ചാണ് സ്പെഷ്യൽ സബ്ബ്ജയിൽ നിർമ്മിച്ചത്. ജയിലിനോടനുബദ്ധിച്ച് കൂറ്റൻ മതിലും നിർമ്മിച്ചിട്ടുണ്ട്.

കൂത്തുപറമ്പ്, മട്ടന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിൽ നിന്നുള്ള റിമാന്റ് തടവുകാരെയാണ് കൂത്തുപറമ്പ് സ്പെഷ്യൽ സബ്ബയിൽ പാർപ്പിക്കുക. തടവുകാർക്ക് ബന്ധുക്കളെ കാണാനും, നിയമ സഹായം ലഭ്യമാക്കാനും ഉള്ള സൗകര്യവും ഒരുക്കും.

കെ.മുരളീധരൻ എം.പി, ഡോ: വി. ശിവദാസൻ എം.പി, സംസ്ഥാന ജയിൽ മേധാവി സുദേഷ് കുമാർ, എം എൽ എ മാരായ കെ.കെ.ശൈലജ ടീച്ചർ, സണ്ണി ജോസഫ് , എഎൻ. ഷംസീർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

കൂത്തുപറമ്പ് നഗരസഭാ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്പെഷ്യൽ ഓഫീസർ കെ.വിനോദൻ, നഗരസഭാ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ, കെ.കെ. സമീർ എന്നിവരും പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT