Skip to content
Menu

OPEN MALAYALAM NEWS NETWORK

ചമ്പാട് കൂരാറ ഉണ്ടമുക്കിൽ മുതുവനായി ക്ഷേത്രത്തിന് സമീപത്തെ കമാനം തോട്ടിന് സമീപം കാർ തലകീഴായി മറിഞ്ഞ സംഭവത്തിൽ യാത്രക്കാർ സുരക്ഷിതർ. KL 58 T 7943 ആൾട്ടോ കാറാണ് 2 മണിയോടെ അപകടത്തിൽ പെട്ടത്. അപകടവിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാഹനത്തിൽ ആരുമുണ്ടായിരുന്നില്ല. അപകടം നടന്നത് തോടിന് സമീപമായതിനാൽ നാട്ടുകാരും ഭീതിയിലായി. സ്ഥലത്തെത്തിയ പാനൂർ എ.എസ് ഐ ജയദേവൻ്റെ നേതൃത്വത്തിൽ കാർ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യാത്രക്കാർ സുരക്ഷിതരാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് ഭീതി ഒഴിഞ്ഞത്. കാറിൽ 3 ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. അത്ഭുതകരമായി രക്ഷപ്പെട്ട ഇവർ പ്രാഥമിക ചികിത്സ തേടുകയായിരുന്നു. കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..