Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ :- കൂരാറ ഗവ: എൽ.പി സ്കൂളിൻ്റെയും നന്മ മരം കണ്ണൂർ ജില്ല ഗ്ലോബൽ ഫൗണ്ടേഷൻെറയും സംയുക്താഭിമുഖ്യത്തിൽ വീട്ടിലൊരു കറിവേപ്പ് പദ്ധതിക്ക് ആരംഭം കുറിച്ചു.ശ്രീ.പി.ഉസ്മാൻ(PTAപ്രസിഡണ്ട്) അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.സുനിൽകുമാർ.പി (കൃഷി ഓഫീസർ മോകേരി) കറിവേപ്പ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതി വിശദീകരണം ശ്രീ.ആർ.ബവിജേഷ് മാസ്റ്റർ( നന്മ മരം കണ്ണൂർ ജില്ല കോർഡിനേറ്റർ) നടത്തി. ശ്രീമതി. സജനി.എം (H M ഇൻ ചാർജ്) സ്വാഗതവും, ആശംസകൾ നേർന്ന് ശ്രീ.കെ.രാഘവൻ മാസ്റ്റർ(റിട്ട: HM), ശ്രീ.സി.കെ.സുരേഷ് ബാബു മാസ്റ്റർ, ശ്രീമതി.ജിൽന.പി, ശ്രീമതി. ജിമിന.ടി, നന്ദി അർപ്പിച്ച് ശ്രീമതി. അജേഷ്മ.പിയും സംസാരിച്ചു. തുടർന്ന് കുട്ടികൾക്കെല്ലാവർക്കും കറിവേപ്പിലതൈ വിതരണം ചെയ്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT