Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി :മാദ്ധ്യമ പ്രവർത്തകരുടെ സംഘടന കെ.ആർ.എം.യു , തലശ്ശേരി – മാഹി ശാഖയിലെ അംഗങ്ങൾക്കായി ഇൻഷൂറൻസ് പദ്ധതി ആരംഭിച്ചു. രോഗചികിത്സക്കും അപകട മരണങ്ങൾക്കും പദ്ധതിയിൽ പരിരക്ഷ ലഭിക്കും. തപാൽ വകുപ്പിന്റെ നിവ ബ്യൂപ ഇൻഷുറൻസ് പദ്ധതിയാണ് ഏർപ്പെടുത്തിയത്. ഖത്തറിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മുനീർ കണ്ടോത്ത് മത്തിപ്പറമ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. മുനീർ കണ്ടോത്ത് ഇൻഷൂറൻസ് പദ്ധതിയും ക്രിസ്മസ് ആഘോഷവും ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എൻ.വി. അജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ പോസ്റ്റ് മാസ്റ്റർ ടി എൻ അശ്വതി പുറമേരി പദ്ധതി വിശദീകരണം നടത്തി.സി.എച്ച്. ഗംഗാധരൻ ,
സി.ദാസൻ ,സി.വി. സുലൈമാൻ ഹാജി , ശ്രീജിത്ത് ബേപ്പൂർ എന്നിവരെ അനുസ്മരിച്ചു.മുൻ കൗൺസിലർ പള്ളിയൻ പ്രമോദ് മുഖ്യഭാഷണം നടത്തി.
എം. മുസ്തഫ മുനീർ കണ്ടോത്തിനെ ആദരിച്ചു.നിർമ്മൽ മയ്യഴി ,ഉസീബ് ഉമ്മലിൽ , കാർത്തു വിജയ് ,പി.കെ. സജീവൻ ,ഷാർഗി ഗംഗാധരൻ ,മോഹനൻ കാത്യാരത്ത് എന്നിവർ പ്രസംഗിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT