Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: പ്രമുഖ ഗാന്ധിയനും വാഗ്മിയുമായ കെ.പി.എ റഹീം മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബിന്. പതിനൊന്നായിത്തി ഒരു നൂറ്റിപതിനൊന്ന് രൂപയും ഫലകവും നൽകും. കെ.പി എ റഹീം സ്മൃതി വേദിയാണ് പുരസ്കാരം ഏർപ്പടുത്തിയത്. നാളെ വ്യാഴം മൂന്ന് മണിക്ക് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കെ.പി മോഹനൻ എം.എൽ. എ പുരസ്കാരം നൽകും. ഇതോടൊപ്പം ഗാന്ധിയൻ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ.വി മനോഹരൻ, കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, യാക്കൂബ് എലാങ്കോട്, ശിവദാസൻ പാലത്തായി, അശ്റഫ് പൂക്കോം, വി.പി മോഹനൻ എന്നിവർ പങ്കടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..