Skip to content
Menu

OPEN MALAYALAM NEWS NETWORK

സംസ്ഥാനത്തെ ബിപിഎൽ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് രണ്ട് ദിവസത്തിനകം കെ ഫോൺ എത്തിയ്ക്കുമെന്ന് കമ്പനി. തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നൽകുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് പ്രകാരമാണ് കണക്ഷനുകളുടെ എണ്ണവും മറ്റും നിർണ്ണയിക്കുന്നതെന്നും, ഇനി കാലതാമസം ഉണ്ടാവില്ലെന്നും കെ ഫോൺ അറിയിച്ചു.

സംസ്ഥാന സർക്കാർ കാലങ്ങളായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കെ ഫോൺ. പ്രഖ്യാപനം നടന്നിട്ട് കാലങ്ങൾ കഴിഞ്ഞു പോയിട്ടും പദ്ധതി ജനങ്ങളിലേക്ക് എത്താത്തതിൽ വിമർശനം ശക്തമായിരുന്നു. തുടർന്ന്, പദ്ധതി വേഗത്തിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

കെ ഫോൺ പദ്ധതി തയ്യാറാക്കുന്നത് 100 മുതൽ 500 കുടുംബങ്ങളെ വരെ ഒരു നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്ത് സൗജന്യ ഇന്റർനെറ്റ് എത്തിക്കാനാണെന്നാണ് സർക്കാരിന്റെ വാദം. ഇതിനായി ഇന്റർനെറ്റ് സേവനം മൂന്ന് വർഷത്തിലേറെയായി നൽകുന്നവരിൽ നിന്ന് കെ ഫോൺ ടെന്റർ വിളിച്ചിരുന്നു. ഒൻപത് സർവീസ് പ്രൊവൈഡർമാരുടെ ചുരുക്കപ്പട്ടിക 30 പേർ പങ്കെടുത്ത ടെന്ററിൽ നിന്ന് തയ്യാറാക്കിയാണ് നടപടികൾ പുരോഗമിക്കുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT