Skip to content
Menu

OPEN MALAYALAM NEWS NETWORK

സിൽവർലൈൻ പദ്ധതിക്കു വേണ്ടി കല്ലിടുന്നത് കെ – റെയിൽ കമ്പനി ഉപേക്ഷിച്ചതോടെ ലക്ഷക്കണക്കിന് രൂപ നഷ്ടമാകുമെന്ന ഭീതിയിൽ ചെറുകിട വ്യവസായ സ്ഥാപന ഉടമകൾ. ഏച്ചൂർ വട്ടപ്പൊയിലിലെ ശിൽപ്പി പ്രൊഡ ക്ഷൻസിനായിരുന്നു കെ റെയിൽ കമ്പനി കല്ലുണ്ടാക്കാൻ കരാർ നൽകിയത്. കണ്ണൂർ, കാസർക്കോട്, കോഴിക്കോട് ജില്ലകൾക്ക് ആവശ്യമായ കല്ലുണ്ടാക്കാൻ 2020ലാണ് കരാർ നൽകിയത്. 2021 ഓഗസ്റ്റിൽ ആദ്യ ലോഡ് കല്ല് കെ റെയിൽ കമ്പനിക്ക് നൽകുകയും

ചെയ്തു. ഇതുവരെ 7500 കല്ലുകളാണ് ഇവിടെ നിർമ്മിച്ചത്. അതിൽ 1500 കല്ലുകളാണ് കെ റെയിൽ കമ്പനി ഇതുവരെ വാങ്ങിച്ചത്. ബാക്കി 6000 കല്ലുകൾ ശിൽപ്പി പ്രൊഡക്ഷൻസ് വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഈ കല്ല് എടുക്കുന്നതിനെ സംബന്ധിച്ച് കെ- റെയിൽ അധികൃതർ ഇപ്പോൾ തൃപ്തി കരമായ മറുപടിയല്ല നൽകുന്നത്. നേരത്തെ ബന്ധപ്പെട്ടപ്പോൾ കോടതിയുടെ പരിഗണനയിൽ കേസുണ്ടെന്നും അതിൽ വിധി വന്നിട്ട് ബന്ധപ്പെടാമെന്നുമാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ഫോൺ ചെയ്താൽ കെ- റെയിൽ അധികൃതർ ഫോൺ എടുക്കാൻ തയ്യാറാകുന്നി ല്ലെന്ന് ശിൽപ്പി പ്രൊഡക്ഷൻസിന്റെ ഉടമകൾ പറയുന്നു. കഴിഞ്ഞ മാസം 29 നാണ് ഇവിടെ നിന്ന് അവസാനമായി കെ- റെയിൽ കല്ല് വാങ്ങിച്ചത്. ഒരു കല്ലിന് 500 രൂപ പ്രകാരമാണ് വാങ്ങി ക്കുന്നത്. 6000 കല്ലുകൾ ഇനി കെ- റെയിൽ വാങ്ങിച്ചില്ലെങ്കിൽ 30 ലക്ഷം രൂപയുടെ നഷ്ടം ശിൽപ്പി പ്രൊഡക്ഷൻസിന് സംഭവിക്കും. ഇതിന്റെ ആധിയിലാണ് കമ്പനി ഉടമകൾ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..