Skip to content
Menu

OPEN MALAYALAM NEWS NETWORK

അറബിക്കടലിലെ കാലവർഷക്കാറ്റിന്റെയും കേരളത്തിന് മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം മൂലം അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്.മെയ് 30 മുതൽ ജൂൺ 3വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവർഷം അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം മൂന്ന് ദിവസം മുൻപേയാണ് എത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് ജൂൺ ഒന്നിനു മുൻപ് കാലവർഷം എത്തുന്നത്. 2017, 2018 വർഷങ്ങളിലും കാലവർഷം ജൂൺ തുടങ്ങുന്നതിന് മുൻപേ എത്തിയിരുന്നു. ജൂൺ പകുതിയോടെ മഴ ശക്തമാകും എന്നാണ് കണക്കുകൂട്ടൽ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT