Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: നിർത്തലാക്കിയ ക്ഷാമബത്ത പുന:സ്ഥാപിച്ച് സഹകരണ ജീവനക്കാരുടേതിന് തുല്യമാക്കുക, മിനിമം പെൻഷൻ 8000 രൂപയായി വർദ്ധിപ്പിക്കുക, സഹകരണ പെൻഷൻ ബോർഡിൽ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തുക, സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തോടൊപ്പം സഹകരണ പെൻഷൻ പരിഷ്ക്കരണവും നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മെയ് 25 ന് നടക്കുന്ന കണ്ണൂർ കലക്ടറേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ അസോസിയേഷൻ പാനൂർ മേഖലാ കൺവെൻഷൻ തീരുമാനിച്ചു.ജില്ലാ പ്രസിഡൻ്റ് മണ്ണയാട് ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.വി.. സി നാരായണൻ അദ്ധ്വക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.വി.മോഹനൻ, സി.കെ.പുരുഷോത്തമൻ, ഫിലിപ്പ് ജോസഫ്, രവീന്ദ്രൻ കുന്നോത്ത്, പി.പി.ഉദയ ബാബു, പി.ദിനേശൻ എന്നിവർ പ്രസംഗിച്ചു.പാനൂർ മേഖലാ കമ്മിറ്റി പ്രസിഡൻ്റായി പി.പി.ഉദയ ബാബുവിനെയും സെക്രട്ടറിയായി പി.ദിനേശനെയും തെരഞ്ഞെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..