Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് തൃക്കലശാട്ടോടെ സമാപിക്കും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന കലശാഭിഷേകത്തിന് മുൻപേ മുളന്തണ്ടുകളും ഞെട്ടിപ്പനയോലയും കൊണ്ട് നിർമിച്ച ഭഗവാന്റെ ശ്രീകോവിൽ പിഴുതെടുത്ത് പടിഞ്ഞാറെ നടയ്ക്ക് കുറുകെ തിരുവഞ്ചിറയിൽ ഉപേക്ഷിക്കും. തുടർന്ന് കലശാഭിഷേകം നടത്തും.

നിത്യപൂജകൾക്കുശേഷം വ്യാഴാഴ്ച രാത്രിയോടെ കലശപൂജ തുടങ്ങി. വ്യാഴാഴ്ച രാവിലെ പതിവു പൂജകൾക്കു ശേഷമായിരുന്നു അത്തം ചതുശ്ശതം നിവേദിച്ചത്. തുടർന്ന് ആനകളുടെ അകമ്പടിയില്ലാതെയുള്ള ഉച്ചശീവേലിക്കുശേഷം ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം വിഗ്രഹത്തിൽനിന്ന് തിരിക ആവാഹിച്ച് വാളുകളിൽ ലയിപിക്കുന്ന വാളാട്ടം നടന്നു.ശേഷം കുടിപതികളുടെ തേങ്ങയേറും നടന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT