Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിൽ ഇളനീരഭിഷേകത്തിനുശേഷം രേവതി ആരാധനയും കഴിഞ്ഞതോടെ ഭക്തജനത്തിരക്കേറി. ഉച്ചയോടെ തിരുവഞ്ചിറ ഭക്തരെക്കൊണ്ട് നിറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലുണ്ടായിരുന്ന പ്രതികൂല കാലാവസ്ഥ മാറി മാനം തെളിഞ്ഞതോടെയാണ് ഭക്തർ കൂട്ടമായെത്തിയത്. മേയ് 31-നാണ് അവസാന ആരാധനയായ രോഹിണി ആരാധന. അന്ന് വിശേഷ പൂജയായ ആലിംഗന പുഷ്പാഞ്ജലി നടക്കും. തുടർദിവസങ്ങളിൽ വലിയവട്ടളം പായസം നിവേദിക്കും. ജൂൺ ആറിനാണ് മകം കലംവരവ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT