Skip to content
Menu

OPEN MALAYALAM NEWS NETWORK

വെള്ളിയാഴ്ച തൃക്കലശ്ശാട്ടോടെ
കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനമാകും. അത്തം നാളായ വ്യാഴാഴ്ച രാവിലെ പതിവു പൂജകൾക്കുശേഷം അത്തം ചതുശ്ശതം നിവേദിക്കും.
തുടർന്ന് ഉച്ചശീവേലിക്കുശേഷം
ഏഴില്ലക്കാർ ഭഗവദ്വിഗ്രഹത്തിൽനിന്ന് ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം തിരികെ
ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടം നടക്കും. ശേഷം കുടിപതികൾ തേങ്ങയേറും നടത്തും. നാലാമത്തെ ചതുശ്ശതവും സമർപ്പിക്കുന്നതോടെ ഭഗവാൻ സ്ഥായിഭാവമായ തപശ്ചര്യയിലേക്കെത്തുമെന്നാണ്
വിശ്വാസം.ആയിരംകുടം അഭിഷേകത്തിന് മുൻപായി മണിത്തറയിലെ പൂജകൾ അവസാനിപ്പിച്ച് ക്ഷേത്രത്തിന്റെ അഗ്നികോണിലെ കലശ മണ്ഡപത്തിൽ കലശപൂജ യ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT