Skip to content
Menu

OPEN MALAYALAM NEWS NETWORK

കേളകം : കൊട്ടിയൂർ പെരുമാൾക്ക് ചാർത്താൻ രുദ്രാക്ഷമാല സമർപ്പിച്ചു പെരുമാളിന്റെ സ്വയംഭൂവിൽ ചാർത്താൻ സ്വർണ്ണ രുദ്രാക്ഷമാല സമർപ്പിച്ചു. ഏതാനും ഭക്തർ ചേർന്നാണ് സ്വർണത്തിൽ കെട്ടിയ താലിയോടുകൂടിയ രുദ്രാക്ഷ മാല സമർപ്പിച്ചത്.

നിലവിൽ സ്വയംഭൂവിൽ ചാർത്തുന്ന മാല വളരെയേറെ വര്ഷം പഴക്കമുള്ളതിനാൽ തന്നെ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദേവന് പ്രിയപ്പെട്ട അലങ്കാരമായ രുദ്രാക്ഷ മാല പുതുക്കി പണിയുന്നതിനെ കുറിച്ച് ദേവസ്വം തീരുമാനിച്ചത്. ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ മുൻകൈ എടുത്ത് ഇത് ചില ഭക്തരെ അറിയിക്കുകയായിരുന്നു.

രാവിലെ സ്വർണ്ണകുട സമർപ്പണത്തിന് ശേഷം മുഖമണ്ഡപത്തിൽ അടിയന്തിരയോഗത്തിനെ സാക്ഷിനിർത്തി ഭക്തർ ഇത് പെരുമാൾക്ക് സമർപ്പിച്ചു. പനയൂർ നമ്പൂതിരി മാല സ്വയംഭൂവിൽ ചാർത്തി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..