Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊട്ടിയൂർ വൈശാഖോത്സവത്തിലെ അവസാന ആരാധനയായ രോഹിണി ആരാധന മേയ് 31 ന് ചൊവ്വാഴ്ച. രോഹിണി ആരാധന നാളിലാണ് സവിശേഷ ചടങ്ങായ കുറുമാത്തൂർ നായ്കരുടെ ആലിംഗന പുഷ്പാഞ്ജലി നടക്കുക. കഴിഞ്ഞവർഷം കോവിഡ് പശ്ചാത്തലത്തിൽ ആലിംഗന പുഷ്പാഞ്ജലി ഒഴിവാക്കിയിരുന്നു. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും സന്ധ്യക്ക് പഞ്ചഗവ്യാഭിഷേകവും ഉണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ ചതുശ്ശതങ്ങൾ നടക്കും. തിരുവാതിര ചതുശ്ശതം ജൂൺ രണ്ടിന് നടക്കും. മൂന്നിന് പുണർതം ചതുശ്ശതം, അഞ്ചിന് ആയില്യം ചതുശ്ശതം എന്നിവ നടക്കും. ജൂൺ ആറിന് മകംനാളിലാണ് കലംവരവ്. അന്ന് ഉച്ചശീവേലിക്കുശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമില്ല. ഒൻപതിന് വാളാട്ടം, അത്തം ചതുശ്ശതം, 10-ന് തൃക്കലശ്ശാട്ടത്തോടെ ഉത്സവം

സമാപിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT