Skip to content
Menu

OPEN MALAYALAM NEWS NETWORK

വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ അവസാനത്തേതായ രോഹിണി ആരാധന നാളെ അക്കരെ കൊട്ടിയൂരില്‍.രോഹിണി ആരാധനാ നാളില്‍ പൊന്നിന്‍ ശീവേലിയുണ്ടാകും.

പന്തീരടിക്കു മുമ്പ് ആരാധനാ നിവേദ്യവുമുണ്ട്. വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവ കൂടിയ അഭിഷേകവുമുണ്ട്. രോഹിണി ആരാധനാ നാളില്‍ കൊട്ടിയൂരിലെ പ്രധാന ചടങ്ങാണ് ആലിംഗന പുഷ്പാഞ്ജലി.

വ്രതാനുഷ്ഠാനങ്ങളോടെ ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത് കുറുമാത്തൂര്‍ ഇല്ലത്തെ കാരണവര്‍ സ്ഥാനികനാണ്. തലേദിവസം മണത്തണയിലെ ആക്കല്‍ തറവാട്ടില്‍ എത്തി വിശ്രമിച്ച ശേഷം രോഹിണി ആരാധനാ നാളില്‍ കൊട്ടിയൂരില്‍ എത്തി ആലിംഗന പുഷ്പാഞ്ജലി നടത്തും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..