Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊട്ടിയൂർ വൈശാഖോത്സവത്തിൽ ഇളന്നീരഭിഷേകം കഴിഞ്ഞതോടെ ഭക്തജനത്തിരക്കേറി. ഗണപതിപ്പുറത്ത് ടോക്കൺ നൽകിയാണ് ഓരോ വാഹനവും കൊട്ടിയൂരിലേക്ക് വിടുന്നത്. ടോക്കണിൽ നിർദേശിക്കുന്ന സ്ഥലത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.

നാളെ നടക്കുന്ന രേവതി ആരാധനയാണ് ഇനിയുള്ള പ്രധാന ഉത്സവദിനം.

31-ന് രോഹിണി ആരാധനയോടെ ആരാധനകൾ പൂർത്തിയാകും. തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും. അതേസമയം മാലിന്യനിർമാർജനത്തിനായി പഞ്ചായത്ത്, ദേവസ്വം, ഹരിതമിഷൻ എന്നിവയുടെ നേതൃത്വത്തിൽ ഹരിതകർമസേന വലിയ പ്രയത്നം നടത്തുന്നുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT