Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊട്ടിയൂർ: ഇന്നലെ അർദ്ധരാത്രിയോടുകൂടി ഭണ്ഡാരഎഴുന്നള്ളത്ത് അക്കരെ സന്നിധാനത് പ്രവേശിക്കുകയും മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ ശക്തീ ചൈതന്യം കുടികൊള്ളുന്ന വാളുകൾ വാളറയിൽ പ്രതിഷ്ഠിക്കുകയും ചെയ്തതോടെ വൈശാഖ മഹോത്സവത്തിൽ നിത്യനിദാനങ്ങൾ ആരംഭിച്ചു.

ഇന്ന് വലിയ ഭക്തജന പ്രവാഹമാണ് കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം ഉത്സവാവസാനം പൂർത്തിയാക്കാതെ അവസാനിപ്പിച്ച ആയിരം കുടം അഭിഷേകം, തിരുവത്താഴപൂജ, ശീവേലി, ശ്രീഭൂതബലി എന്നിവ ആദ്യം പൂർത്തീകരിച്ചാണ് ഈ വർഷത്തെ നിത്യനിദാനങ്ങൾ ആരംഭിക്കുക.

ഉഷപൂജയുടെ അരി അളക്കുന്നതോടെയാണ് ഈ വർഷം നടക്കേണ്ടുന്ന നിത്യനിദാനം ആരംഭിക്കുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..