Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന്റെ ഭാഗമായുള്ള നെയ്യമൃത് സംഘം യാത്ര പുറപെട്ടു. പുത്തൂർ സങ്കേശമഠത്തിൽ താമസിച്ച് വൃത നിഷ്ടരായ മുപ്പത്തിനാലംഗ സംഘമാണ് യാത്ര പുറപ്പെട്ടത്. പുത്തൂർ സങ്കേശമഠത്തിൽ ഇരുപത്തിനാല് ദിവസമായി താമസിക്കുന്ന സംഘമാണ് കാൽനടയായി കൊട്ടിയൂരിലേക്ക് പുറപെട്ടത്. സജീവൻ മൂപ്പന്റെ നേതൃത്വത്തിലാണ് സംഘം യാത്രയായത്. വിശ്വനാഥ കുറുപ്പിന്റെ നേതൃത്വത്തിൽ തൂണേരി മഠത്തിൽ നിന്നും രാഘവ കുറുപ്പിന്റെ നേതൃത്വത്തിൽ വിഷ്ണുമംഗലം മഠത്തിൽ നിന്നും നാല് ദിവസം മുന്നെയെത്തിയ സംഘവും യാത്രയിൽ കൂടെയുണ്ട്. രാത്രിയോടെ എടയാറിലെത്തുന്ന സംഘം അവിടെ വിശ്രമിച്ച് നാളെ രാവിലെയാണ് യാത്ര തിരിക്കുക. നെയ്യമൃത് തലയിലേന്തി ഓംകാര മന്ത്രധ്വനികളുമായാണ് സംഘം യാത്ര പുറപ്പെട്ടത്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..