Skip to content
Menu

OPEN MALAYALAM NEWS NETWORK

മഴക്കൊപ്പം ഉറക്കം കെടുത്താൻ കുഞ്ഞൻ കൊതുകുകളാണ് രാവും പകലും മുള്ളിപ്പറക്കുന്നത് ഇവയുടെ കടിയേറ്റു ഭാഗത്ത് തരിപ്പും ചൊറിച്ചിലുമുണ്ടാവുന്നു. വീടുകളിലും പൊതു വിഷങ്ങളിലും ഇത്തരം കൊതുകുകളുണ്ട്. ഇടവിട്ട് പെയ്യുന്ന മഴയാണ് കൊതുകുകളെ സർവ വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ പ്രവർത്തകൾ പറയുന്നു. മുൻകരുതൽ സ്വികരിച്ചില്ലെങ്കിൽ കൊതുകുജന്യ രോഗങ്ങൾ വർധിച്ചേക്കുമെന്നും ആശങ്കയുണ്ട്. നിലവിൽ ഒറ്റപ്പെട്ട ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. മഞ്ഞപ്പിത്തവും ചില സ്ഥലങ്ങളിലുണ്ട്.

എല്ലാവരും മനസ്സു വച്ചാലേ കൊതുക് വ്യാപനം തടയാനാകൂ കൊതുകുകൾ വളരാനിടയുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കണം. ഒപ്പം ഞായറാഴ്‌ചകളിൽ വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം വീടും പരിസരവും ശുചീകരിക്കുന്നതിനൊപ്പം വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യത തടയണം.

വീടുകളിൽ പുകയ്ക്കുന്നതും കൊതുക നിർമാർജനത്തിന് സഹായിക്കും. സ്‌കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളിയും കടകളിലും മറ്റു സ്ഥാപനങ്ങളിലും ശനിയാഴ്ചയും ആണ് ഡ്രൈ ഡേ നിർദ്ദേശിച്ചിട്ടുള്ളത്.

പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം  വളരെയേറെ വളരെയേറെ വർധിച്ചിട്ടുണ്ട്. മഴക്കാലത്ത് സാധാരണ ഉണ്ടാവുന്ന പനിയാണ് ഏറെയും പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽചികിത്സതേടണമെന്നും ആരോഗ്യപ്രവർത്ത
കർ ഓർമിപ്പിക്കുന്നു മഴക്കാലപൂർവ്വ ശുചികരണം മികച്ച നിലയിൽ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി കൊതുക് സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിൽ ഫോഗിങ് നടത്തുന്നതും ഫലപ്രദമാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT