Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ : കണ്ണങ്കോട്ടെ കൊളവല്ലൂർ കുടുംബക്ഷേമ ഉപകേന്ദ്രം ശാപമോക്ഷം തേടുന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡായ കണ്ണങ്കോട് സ്ഥിതിചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രമാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കാതെ നോക്കുകുത്തിയാവുന്നത്. പന്ത്രണ്ടാം വാർഡിൽ ആണ് എങ്കിലും മൂന്നു വാർഡുകൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഒരു ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സിന് താമസിക്കാനുള്ള ഫാമിലി കോട്ടേഴ്സും അതോടൊപ്പം ചെറിയ ഒരു ഓഫീസ് റൂം എന്നിവയാണ് നിലവിലുള്ള കെട്ടിടത്തിൽ ഉള്ള സൗകര്യങ്ങൾ. എന്നാൽ റോഡ് വികസനത്തിന് വേണ്ടി മുൻഭാഗത്തെ മതിൽ പൊളിക്കുകയും കനത്ത മഴയിൽ വെയിറ്റിംഗ് ഷെഡ് തകരുകയും ചെയ്തതോടെ ഉപകേന്ദ്രം സാധാരണ നിലയിൽ പ്രവർത്തിക്കാതായി. താമസിക്കാൻ അത്യാവശ്യ സൗകര്യം പോലുമില്ലാതായതോടെ നഴ്സിൻ്റെ സേവനവും ലഭിക്കാതായി. നിലവിൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാൻ പരിമിതിയുണ്ട്, ഇതിന് പരിഹാരമായി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചുറ്റുമതിലും ഗേറ്റും പുനസ്ഥാപിക്കൽ, വെയിറ്റിംഗ് ഷെഡ് പുനർ നിർമ്മാണം, മറ്റു മെയിൻറനൻസ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി നാല് ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ടെൻഡർ നടപടികളും പൂർത്തിയായി. ഇതു വരെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല.എത്രയും പെട്ടെന്ന് നിർമാണപ്രവർത്തനങ്ങൾ തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ നിലവിൽ കുടുംബക്ഷേമ ഉപകേന്ദ്രം ആയ ഇവിടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ ഹെൽത്ത് ആൻറ് വെൽനസ് സെൻറർ ആയി ഉയർത്തേണ്ടതുണ്ട്. നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും ഇതിനായുള്ള അംഗീകാരം നേടുകയും ഏഴ് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഹെൽത്ത് ആൻഡ് വെൽനസ് സെൻറർ ആയി ഉയർത്തിയാൽ മാത്രമേ കൂടുതൽ സേവനങ്ങൾ ഇവിടെ ഏർപ്പെടുത്താൻ കഴിയുകയുള്ളൂ. അതിന് നിലവിലുള്ള കെട്ടിടത്തോട് ചേർന്നു പുതിയ കെട്ടിട നിർമ്മാണം ആവശ്യമാണ്. കൂടുതൽ തുക നിർമ്മാണത്തിന് ആവശ്യമാണെന്ന് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചതിനെത്തുടർന്ന് 2022-23 വർഷത്തെ പദ്ധതിയിൽ അഡീഷനൽ തുക ലഭ്യമാക്കാമെന്ന് ഉറപ്പു നൽകുയും ചെയ്തിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..