Skip to content
Menu

OPEN MALAYALAM NEWS NETWORK

പാതിരിയാട്: ദേശീയ സ്കൂൾ സുരക്ഷാ ദിനാചരണത്തിൻ്റെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷയും ഗൃഹ സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കൂത്തുപറമ്പ് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഓഫീസർമാരായ പി.കെ.ജയരാജൻ, എം.പി.സതീശൻ , എം.വിനയൻ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. മദർ പി ടി എ പ്രസിഡൻറ് തുഷാര അധ്യക്ഷത വഹിച്ചു. കേഡറ്റ്മാരായ സൗഗന്ത് സന്തോഷ്, സന്മയ, സി.പി.ഒ പ്രവിത്ത് മാസ്റ്റർ, എ.സി.പി.ഒ സിത്താര ടീച്ചർ, എ.കെ.ഗിരീഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..