Skip to content
Menu

OPEN MALAYALAM NEWS NETWORK

നഗരസഭ മുൻകൈയെടുത്ത് പൊറോറയിൽ സ്ഥാപിച്ച കോഴിമാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി എം. വി ഗോവിന്ദൻ നിർവഹി ക്കും. കണ്ണൂരിനെ സംസ്ഥാനത്തെ ആദ്യ കോഴിമാലിന്യവിമുക്ത ജില്ലയാക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി. മാലിന്യം സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോഫിൽട്ടർ എന്നിവയും പ്ലാന്റിലുണ്ട്. മലിനീകരണ നിയന്ത്രണ ബോ ർഡിന്റെ മാർഗരേഖ അനുസരിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുക.

പ്ലാന്റിൽ ദിനംപ്രതി 40 ടൺ മാലിന്യം സംസ്കരിക്കാം. ഇതുവരെ 55 പഞ്ചായത്തുക ളും ഏഴു നഗരസഭകളും ഒരു കോർപറേഷ നും മാലിന്യം കൈമാറാൻ മട്ടന്നൂരിലെ പ്ലാന്റുമായി ധാരണയായിട്ടുണ്ട്.
പത്രസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ അ നിത വേണു, വൈസ് ചെയർമാൻ പി പുരു ഷോത്തമൻ, ഷാഹിന സത്യൻ, സി. വി ശശീ ന്ദ്രൻ, ഡോ പി. വി മോഹനൻ എന്നിവർ പ ങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..