Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി : ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സിക്രട്ടറി പൊന്നമ്പത്ത്ചന്ദ്രനെയും യൂത്ത് കോൺഗ്രസ്, ,നേതാക്കളേയും ,മമ്പറം പടിഞ്ഞിറ്റാം മുറിയിൽ വച്ച് അക്രമിച്ചു പരിക്കേൽപ്പിച്ച ബിജെപി- ആർ. എസ്. എസ് അക്രമത്തിൽ ചക്കരക്കല്ല് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്പറത്തു പ്രതിഷേധ യോഗവും പ്രകടനവും നടത്തി. സമാധാനം തകർക്കാൻ ഒരു പറ്റം ക്രിമിനലുകൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജനാധിപത്യവിശ്വാസികൾ പ്രതികരിക്കണമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.കെ.ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, കെപിസിസി മെമ്പർ വി എ നാരായണൻ, സജീവ് മാറോളി കെപിസിസി മെമ്പറും ജില്ല പഞ്ചായത്ത്‌ മെമ്പർ കൂടി ആയ എൻ പി ശ്രീധരൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി, ഡിസിസി സെക്രട്ടറി ഹരിദാസ് മൊകേരി, മനോജ്‌ അണിയറത്തു, പി പി കൃഷ്ണൻ എന്നിവർ സംസാരിച്ചു, രജിത് നാറാത്ത്, രാജീവൻ മാസ്റ്റർ, പുതുക്കുടി ശ്രീധരൻ, കെ.ഒ.സുരേന്ദ്രൻ, ഷമേജ് പെരളശ്ശേരി,, ജയറാം പൊതുവാച്ചേരി, സനോജ് പലേരി ,രാധാകൃഷ്ണൻ ടി എച് കെ.കെ.പ്രശാന്തൻ, ജനാർദ്ദനൻ, എം.സുധാകരൻ, ജനാർദ്ദനൻ പടന്നക്കണ്ടി, എന്നിവർ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..