Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ : കോൺഗ്രസിന്റെ 139-ാം ജന്മദിന വാർഷികം ആഘോഷിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.28-ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി.
അങ്കണത്തിൽ പതാക ഉയർത്തലും സേവാദൾ വൊളൻ്റിയർ മാർച്ചും മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലേക്ക് ജന്മദിന സന്ദേശറാലിയും നടത്തുന്നതാണ്.സ്റ്റേഡിയം കോർണറിൽ (നെഹ്റു പ്രതിമ)ക്ക് സമീപം കേക്ക് മുറിച്ച് ആഘോഷിക്കും. ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തിൽ ജന്മദിനാഘോഷ പരിപാടി നടത്തുന്നതാണെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT