Skip to content
Menu

OPEN MALAYALAM NEWS NETWORK

അഞ്ചുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്ന കോവിഡ് പ്രതിരോധവാക്സിനായ കോർബെ വാക്സിന്റെ വിലകുറച്ചു.

മുമ്പ് 840 രൂപയ്ക്ക് വിറ്റിരുന്ന വാക്സിന് ജി.എസ്.ടി. അടക്കം 250 രൂപയാണ് പുതിയവിലയെന്ന് വാക്സിൻ നിർമാതാക്കളായ ബയോളജിക്കൽ ഇ-ലിമിറ്റഡ് അറിയിച്ചു.
ഇതിനുപുറമേ സർവീസ് ചാർജായി 150 രൂപയും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് ഈടാക്കാം.
അഞ്ചിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് കോർബെവാക്സ് കുത്തിവെപ്പ് നൽകാൻ ഏപ്രിലിൽ ഡ്രഗ്സ് കൺട്രോളർ അനുമതിനൽകിയിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT