Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണോത്ത് പള്ളിക്ക് സമീപം താമസിച്ചിരുന്ന ബലക്കാവിൽ താഴെ കുനിയിൽ ഖാദർ നാട്ടിൽ നിന്ന് അപ്രത്യക്ഷമായിട്ട് 41വർ ഷം. എവിടെയെന്ന് അറിയാതെ ഇത്രയും വർഷത്തെ കാത്തിരി പ്പിലാണ് അനുജൻ യൂസുഫും കുടുംബവും നാട്ടുകാരും. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പി ക്കാറുണ്ടായിരുന്നെങ്കിലും ഖാദർ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു

മേനപ്രത്തു നിന്നും വിവാഹം കഴിച്ചിരുന്നുവെങ്കിലും
ആ ബന്ധം ദീർഘ നാൾ നിലനിന്നില്ല. പിന്നീട് അയൽവാസികളുടെ വീടുകളിലും മറ്റും പോയി പാട്ട് പാടിയും തമാശകൾ പറഞ്ഞും മുന്നോട്ട് പോകുന്നതിനിടെയണ് ഖാദർ അപ്രത്യക്ഷനാകുന്നത്. എവിടെ പോയാലും പെട്ടെന്ന് സ്വന്തം വീട്ടിൽ തിരിച്ചെത്തുന്ന ഖാദറിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. ഇതിനിടെ ഖാദറിന്റെ പിതാവ് കുഞ്ഞികുട്ടി ആലിയും മാതാവ് ഫാത്തിമയും അനുജൻ റഫീക്കും മരണപ്പെട്ടു. ഇനി ആകെ മറ്റൊരനുജൻ യൂസുഫും കുടുംബവും മാത്രമാണ് വീട്ടിലുള്ളത്. 10 വർഷം മുമ്പ് നാട്ടിലെ ഒരാൾ പാലക്കാട് വച്ച് ഖാദറിനെ കണ്ടതായി പറയപ്പെടുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഖാദറിന്റെ തിരോധാനം ദുരൂഹമായി തുടരുകയാണ്. സംഭവം നടന്ന സമയത്ത് പൊലിസിൽ പരാതി നൽകിയിരുന്നെങ്കിലും ഖാദറി ന്റെ ഫോട്ടോ ഇല്ലാത്തത് കാര ണം കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT