Skip to content
Menu

OPEN MALAYALAM NEWS NETWORK

ബൈക്കിൽ കടത്തുകയായിരുന്ന ചന്ദനമുട്ടികളുമായി രണ്ടു പേർ പിടിയിൽ. മട്ടന്നൂർ ശിവപുരം സ്വദേശികളായ ബിജു നിവാസിൽ ബാലന്റെ മകൻ പി. കെ. ബിജു (37), അണിയേരി ഹൗസിൽ അനന്തന്റെ മകൻ അനിൽ (44) എന്നിവരെയാണ് പയ്യന്നൂർ എസ്. ഐ. മുരളിയും സംഘവും അറസ്റ്റു ചെയ്തത്. രാമന്തളിക ക്കം പാറചിറ്റടിയിൽ വെച്ചാണ് കെ. എൽ. 58. ക്യു. 6736 നമ്പർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രദേശവാസികളല്ലാത്ത
ഇരുവരെയും സംശയം തോന്നി നാട്ടുകാർപിടികൂടി പോലീസിന് കൈമാറിയത്. പ്രതികളിൽ നിന്നും ഏഴ് കിലോ അറുനൂറ് ഗ്രാം പച്ച ചന്ദനമുട്ടികൾ പോലീസ് കണ്ടെടുത്തു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും പിടിയിലായത്. വിശദമായ പോലീസ് ചോദ്യം ചെയ്യലിൽ ചന്ദനമോഷണ സംഘത്തിൽപ്പെട്ടവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT