Skip to content
Menu

OPEN MALAYALAM NEWS NETWORK

വൃത്തിഹീനമായും ചട്ടങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച പന്ന്യന്ന്യർ ചമ്പാട്ടെ ‘തൃപ്തി’ കോഴിക്കടയ്ക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് 20, 000 രൂപ പിഴയിട്ടു. ഭക്ഷ്യസുരക്ഷാവകുപ്പും മലിനീകരണനിയന്ത്രണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചതെന്ന് കണ്ടെത്തിയത്. ഇവിടെ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല. പ്രതിദിനം അഞ്ഞൂറിലധികം കോഴികളെ അവിടെ അറുത്ത് വിൽക്കുന്നുണ്ട്. കോഴിയറവ് മാലിന്യം മുഴുവനും ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയിരുന്നത്. പിഴയടയ്ക്കുകയും ചട്ടങ്ങൾ പാലിക്കുമെന്ന സത്യവാങ്മൂലം നൽകിയശേഷം കട തുടർന്ന് പ്രവർത്തിക്കാൻ അനുമതി നൽകി

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT