Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: നടപ്പാത അപകട ഭീഷണിയിലായി. കടവത്തൂർ ചാക്യാർകുന്ന് പുഴ കടന്ന് കുന്നോത്ത് പറമ്പ് പഞ്ചായത്തിലേക്ക് കയറുന്ന സ്ഥലത്താണ് നടപ്പാത അപകടത്തിലായത്. ചാക്യാർകുന്ന് പുഴയുടെ പാർശ്വഭിത്തിയാണ് കല്ലുകളിടിഞ്ഞ് ഏതു നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലുള്ളത്. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിനേയും കുന്നോത്ത് പറമ്പ് പഞ്ചായത്തിനേയും വേർതിരിക്കുന്ന പുഴയാണിത്. കുന്നോത്തുപറമ്പ് പഞ്ചായത്തിലാണ് തകർന്ന നടപ്പാത. ദിവസേന നിരവധി ആളുകൾ കാൽനടയായി കടവത്തൂരിലേക്കും പാനൂരിലേക്കും പോകുന്ന വഴിയാണിത്.രണ്ട് വർഷം മുൻപേ തന്നെ ഇത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നാട്ടുകാർ തന്നെ താൽക്കാലികമായി അറ്റകുറ്റപണികളും നടത്തിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളം ശക്തമായി ഒഴുകി നടപ്പാതയുടെ അടിത്തട്ട് പൂർണ്ണമായും ഒലിച്ചുപോയ നിലയിലാണ്. കാലവർഷത്തിന് മുന്നേ തന്നെ അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ മലവെള്ളത്തിൽ നടപ്പാത യാകെ ഒലിച്ചുപോകുമെന്നാണ് നാട്ടുകാരുടെ ഭയം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT