Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി: ചാലക്കര രാജീവ്ഗാന്ധി ആയുർവേദ കോളേജിന്റെ ആഭിമുഖ്യത്തിൽ വിവിധ രോഗങ്ങൾക്ക് മികച്ച ചികിത്സ ലക്ഷ്യമിട്ട് മെഗാ മെഡിക്കൽ ക്യാ മ്പുകൾ സംഘടിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ: കുബേർസംഖ്വാർത്താസമ്മേ ളനത്തിൽ അറിയിച്ചു. ആസാദി കി അമൃത് മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പു കൾ 18 ന് കാലത്ത് 9 മണിക്ക് ചാലക്കര ഒ.പി. ബ്ലോക്കിൽ വച്ച് മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ്രാജ് മീണ മുഖ്യാതിഥിയായി രിക്കും. 18ന്ഡയബറ്റിറോ പതിയും, 19 ന് മർമ്മ ചികിത്സ യും, 20 ന് ആസ്ത്മ, അലർജി, സൊറോസിസ്, ഇതര ചർമ്മ രോഗ ക്യാമ്പുകളുമാണ് നടക്കുക . സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും, മരുന്നുകളും, ആവശ്യമായ പരിശോധനകളു മുണ്ടായിരിക്കും. തുടർന്ന് ഓരോ വിഭാഗത്തിലും പ്രതിവാര ക്യാമ്പുകൾ നടത്തും. വാർത്താ സ മ്മേളനത്തിൽ ഡോ: പ്രൊഫ: ജയിംസ് ചാക്കോ, ഡോ: പ്രൊ ഫ. സയ്യദ് മുഹമ്മദ് ജലാലുദ്ദീൻ, ഡോ: ഡി. ദീപക്, ഡോ: എ. ആർ. രാജേഷ് എന്നിവർ സം ബന്ധിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..