Skip to content
Menu

OPEN MALAYALAM NEWS NETWORK

കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് പിണറായി, എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേക്കുപ്പാലത്തിന്റെ പ്രധാന ബീമുകൾ കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. സ്ലാബുകളിലും വിള്ളലുകളുണ്ട്. ഇതോടെ ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന പാലം ബലപ്പെടുത്താൻ പൊതുമരാമത്ത് വിഭാഗം നടപടികൾ തുടങ്ങി.

ബലക്ഷയമുള്ള നാല് പ്രധാന ബീമുകൾ മൈക്രോ കോൺക്രീറ്റിങ്, ആന്റികൊറോസീവ് സംവിധാനമുപയോഗിച്ചാണ് ബലപ്പെട്ടുത്തുക. മെയിൻ സ്ലാബുകൾക്കിടയിലുള്ള വിള്ളലിൽ നിപ്പിൾ ഇൻസർഷൻ ചെയ്യും. വിള്ളലുള്ള ഭാഗത്ത് ഗ്രൗട്ട് നിറച്ച് ശക്തിപ്പെടുത്തുന്ന സംവിധാനമാണിത്. തകർന്ന കൈവരികളും പുതുക്കുന്നുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT