Skip to content
Menu

OPEN MALAYALAM NEWS NETWORK

സ്കൂളുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതോടെ നടപടി കർശനമാക്കി സർക്കാർ. മന്ത്രിമാരും, എം എൽ എ മാരുമുൾപ്പടെ തിങ്കളാഴ്ച ഉച്ചഭക്ഷണം സ്കൂളുകളിലെത്തി കഴിച്ചു. കൂത്ത്പറമ്പ് എം എൽ എ കെ .പി മോഹനൻ എലാങ്കോട് തിരുവാൽ യുപി സ്കൂളിലെത്തി വിദ്യാർത്ഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

തിരുവനന്തപുരം, കോഴിക്കോട് കാസർകോട്, ജില്ലകളിൽ സ്കൂളുകളിൽ ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് മന്ത്രിമാരും, എം എൽ എ മാരുൾപ്പടെയുള്ള ജനപ്രതിനിധി ഉച്ചഭക്ഷണം സ്കൂളുകളിലാക്കിയത്. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്തും, ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോടും കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ജനപ്രതിനിധികളും ഉച്ചഭക്ഷണവേളയിൽ പങ്കെടുക്കണമെന്ന് മന്ത്രി ശിവൻകുട്ടി അഭ്യർത്ഥിച്ചിരുന്നു. ഇതനുസരിച്ചാണ് കെ.പി മോഹനൻ എം എൽ എ എലാങ്കോട് തിരുവാൽ യുപി സ്കൂളിലെത്തി ഉച്ചഭക്ഷണം വിദ്യാർത്ഥികൾക്കൊപ്പം കഴിച്ചത്. പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സംയുക്ത പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ജില്ലകളിലെ നൂൺ ഫീഡിങ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ നൂൺ മീൽ ഓഫീസർമാരും സ്കൂളുകളി ലെത്തി തിങ്കൾ മുതൽ പാചക പ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണ സാ മഗ്രികൾ തുടങ്ങിയവ പരിശോധിച്ചു തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന ത്തെ മുഴുവൻ സ്കൂളുകളിലെയും, കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പു കളുമായും ചേർന്ന് നടത്തും. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃ ത്വത്തിലാകും പരിശോധന.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT