Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രിംകോടതി.ജസ്റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നിര്‍ണായ വിധി പുറപ്പെടുവിച്ചത്.

ജിഎസ്ടി കൗണ്‍സിലിന്റെ ശിപാര്‍ശകള്‍ക്ക് ഉപദേശക സ്വഭാവം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് കോടതി പറഞ്ഞു. ശിപാര്‍ശകള്‍ സംബന്ധിച്ച്‌ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുണ്ടെന്നും സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു.

ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടിയാണ് ജിഎസ്ടി കൗണ്‍സില്‍ വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ജിഎസ്ടി കൗണ്‍സില്‍ 75 ശതമാനം വോട്ട് നേടിയാണ് നിര്‍ദേശങ്ങള്‍ പാസാക്കുന്നത്. നിലവില്‍ മൂന്നിലൊന്ന് വോട്ടിനും അധികാരം കേന്ദ്രസര്‍ക്കാറിനാണ്. എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച്‌ നിന്നാല്‍ പോലും 66 ശതമാനം മാത്രമേ ആകൂ.

ജിഎസ്ടി കൗണ്‍സിലിന്റെ അപ്രമാദിത്യം ഇല്ലാതാക്കുന്ന നടപടിയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഫെഡറലിസത്തിലും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിനും മുന്‍തൂക്കം നല്‍കുന്ന വിധിയാണ് ഇത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..