Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ജില്ലയിൽ സാഹസിക ടൂറിസം പദ്ധ തിയുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ആകാശപ്പാലം (ബർമ ബ്രിഡ്ജ്), സിപ് ലൈനർ, ടവർ വാച്ച് എന്നിവയാണ് ഒരു ങ്ങുന്നത്. പയ്യാമ്പലം, പഴയങ്ങാടി ചൂട്ടാട് ബീ ച്ച് എന്നിവിടങ്ങളിലാണ് സാഹസിക ടൂറിസം പദ്ധതി ഒരുങ്ങുന്നത്.

പയ്യാമ്പലം ബീച്ചിൽ ബർമ ബ്രിഡ്ജും ചൂട്ടാ ട് ബീച്ചിൽ ഇതിനുപുറമേ സിബ് ലൈനർ, ട വർ വാച്ച് എന്നിവയാണ് നിർമിക്കുന്നത്. ബീ ച്ചിലെ രണ്ടു ടവറുകളെ ബന്ധിപ്പിച്ചിരിക്കുന്ന റോപ്പിൽ ഉയരത്തിൽ കൂടി നടന്നുപോകാ വുന്ന സാഹസിക ഇനമാണ് ബർമ ബ്രിഡ്ജ്. പയ്യാമ്പലത്ത് 84 മീറ്റർ നീളത്തിലും ചൂട്ടാട് 342 മീറ്റർ നീളത്തിലുമാണ് ബ്രിഡ്ജ് ഒരുങ്ങുന്നത്.

ഒരു ടവറിൽ നിന്ന് മറ്റൊരു ടവറിലേക്ക് ഇരു മ്പ് വടത്തിൽകൂടി ഊർന്ന് സഞ്ചരിക്കാവു ന്ന സാഹസിക ഇനമാണ് സിബ് ലൈനർ. ചൂട്ടാട് ബീച്ചിൽ ഒരുങ്ങുന്ന സിബ് ലൈനർ 257 മീറ്റർ നീളത്തിലാണ് നിർമിക്കുന്നത്. ഇതേസ്ഥലത്ത് നിർമിക്കുന്ന ടവർ വാച്ചിൽ കയറിയാൽ ബീച്ചിന്റെ സൗന്ദര്യം ഉയരത്തിൽ നിന്ന് ആസ്വദിക്കാനാകും. പദ്ധതി പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേ ന്ദ്രസർക്കാറിന് കീഴിലെ വാപ്കോസിന്റെ കീഴിലാണ് പ്രവൃത്തി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..