Skip to content
Menu

OPEN MALAYALAM NEWS NETWORK

ജില്ലാ ആശുപത്രിയിൽ പരിശോധനാഫലം കാത്ത് ഇനി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട. കംപ്യൂട്ടർവത്കരിച്ച ജില്ലാ ആശുപത്രി ലാബ് സംവിധാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ചൊവ്വാഴ്ച ഉദ്ഘാടനംചെയ്തു.

ലാബിൽ പരിശോധനയ്ക്കെത്തുന്ന രോഗികൾക്ക് പ്രത്യേക ബാർകോഡ് സംവിധാനമൊരുക്കുന്നതിലൂടെ തിരക്ക് പരമാവധി കുറക്കാനാകുമെന്ന് പി. പി. ദിവ്യ പറഞ്ഞു. ഇന്റർനെറ്റ് കണക്ഷൻ കൂടി ഒരുക്കിയാൽ പരിശോധനാഫലങ്ങൾ മെയിൽ ചെയ്യാനുള്ള സംവിധാനവുമാകും.

ജില്ലാ ആശുപത്രി ലാബ് കംപ്യൂട്ടർവത്കരിക്കുന്നതിനും മെഷിൻ ഇന്റഗ്രേഷൻ സംവിധാനമൊരുക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. സ്വകാര്യ ലാബുകളിൽ 1500 രൂപ വരെ ഈടാക്കുന്ന പരിശോധനകൾക്ക് ജില്ലാ ആശുപത്രി ലാബിൽ 600 രൂപയാണ് ഈടാക്കുന്നത്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..