Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം മെയ് 31 ന് സന്ദർശിച്ചു. ദേവസ്വം ചെയർമാൻ കെ. സി. സുബ്രഹ്മണ്യനുമായി കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമസേനയുടെ ശുചിത്വമാലിന്യ പരിപാലനത്തെ കുറിച്ച് ചർച്ച നടത്തി.

മികച്ചനിലയിൽ മാലിന്യസംസ്കരണ സംവിധാനം കൊണ്ടുപോകുന്നുണ്ടെന്ന് പി. പി. ദിവ്യ പറഞ്ഞു. അഭിനന്ദനമർഹിക്കുന്ന പ്രവർത്തനമാണ് ഹരിതകർമസേനയുടെതെന്ന് ചെയർമാൻ പറഞ്ഞു.

കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, ജില്ലാ പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷരായ പി. കെ.
സുരേഷ്ബാബു, പി. യു. ഉഷ, അഡ്വ. സരള, അംഗങ്ങളായ വി. ഗീത, ചന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT