Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: ജില്ലാ വനിത ശിശുവികസന ഓഫീസ് ഉപയോഗത്തിനായി ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു.

ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് നാല് 12 മണി. വിലാസം ജില്ലാ വനിത ശിശുവികസന ഓഫീസ്, സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ, 670002 . ഫോൺ: 0497 2700708. ഇ മെയിൽ [email protected]

വനം വകുപ്പിന് നിരീക്ഷണത്തിന്
ജീപ്പുകൾ ആവശ്യമുണ്ട് : ക്വട്ടേഷൻ ക്ഷണിച്ചു

ആറളം പുനരധിവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായ വിവിധ ബ്ലോക്കുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണം നടത്തുന്നതിന് മൂന്ന് മാസത്തേക്ക് രണ്ട് മഹീന്ദ്ര ജീപ്പുകൾ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 27 വൈകീട്ട് മൂന്ന് മണി. ഫാമിനകത്തുള്ള വാഹന ഉടമകൾക്കും, തദ്ദേശവാസികളായ പട്ടിക വർഗ്ഗക്കാർക്കും പ്രത്യേക മുൻഗണന. വിലാസം: പ്രോജക്ട് ഓഫീസർ, ഐ ടി ഡി പി, സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്ക്, കണ്ണൂർ- 670002. ഫോൺ : 04972700357.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..