Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: ജി.എസ്.ടി കൗണ്‍സിലിന്റെ നികുതി പരിഷ്ക്കരണം ഇന്ന് നിലവില്‍ വരുന്നതോടെ ,സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. അരിയും പയറും കടലയുമുള്‍പ്പെടെയുള്ള പലവ്യജ്ഞനങ്ങള്‍ക്കും പാലൊഴികെയുള്ള പാലുല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനവും ,മറ്റ് ചില ഉല്‍പന്നങ്ങള്‍ക്ക് ആറ് ശതമാനവുമാണ് വര്‍ദ്ധന.

ഇതുവരെ ഭക്ഷ്യസാധനങ്ങള്‍ക്ക് നികുതിയുണ്ടായിരുന്നില്ല.കൊവിഡ് മൂലം സംസ്ഥാനങ്ങളുടെ നികുതി വരവ് കുറഞ്ഞതിനാലും, ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ ധനകമ്മി പരിഹരിക്കാനുമാണ് നികുതി ഏര്‍പ്പെടുത്തിയത്..

അതേസമയം, കടകളില്‍ തൂക്കിക്കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് മാത്രമായിരുന്നു നികുതി. ഇപ്പോള്‍ പായ്ക്ക് ചെയ്തവയ്ക്കും നികുതിയാക്കി. കടകളില്‍ തൂക്കിക്കൊടുക്കുന്നതും, പാക്ക് ചെയ്ത് കൊടുക്കുന്നതും എങ്ങനെ കണക്കാക്കുമെന്നതില്‍ വ്യക്തത തേടി കേന്ദ്ര ജി.എസ്.ടിക്ക് കത്തെഴുതിയിട്ടുണ്ട്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്.

അതേ സമയം പുതിയ നികുതി പരിഷ്ക്കരണം ചെറുകിട കച്ചവടക്കാരെ മുഴുവന്‍ നികുതി വലയിലേക്ക് കൊണ്ടുവന്നതില്‍ വ്യാപാരികള്‍ ആശങ്ക പ്രകടിപ്പിച്ചു.40ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാരും ഇനി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടി വരും .നികുതി പരിഷ്ക്കരണം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ജി.എസ്.റ്റി. കൗണ്‍സിലിനും പരാതി നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ട്രേഡേഴ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വ്യാപാരികള്‍ കരിദിനമാചരിക്കുമെന്നും ജി.എസ്.ടി.ഓഫീസുകള്‍ക്ക്മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും ജനറല്‍ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.

പുതിയ ജിഎസ്ടി നിരക്കിൽ വില കൂടുന്നവ:-

(നിലവിലെ നിരക്ക് ബ്രാക്കറ്റില്‍)

എല്‍ഇഡി ലാംപ്,ലൈറ്റ് 18% (12%)

വാട്ടര്‍പമ്പ് സൈക്കിള്‍ പമ്പ് 18% (12%)

അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി 18% (12%)

ചെക്ക് ബുക്ക് 18% (0%)

കട്ടിങ് ബ്ലേഡുകളുള്ള കത്തി, പേപ്പര്‍ മുറിക്കുന്നകത്തി,
പെന്‍സില്‍ ഷാര്‍പ്നെറും ബ്ലേഡും,സ്പൂണ്‍,ഫോര്‍ക്ക് തുടങ്ങിയവ 18% (12%)

 

കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രക്കല്ല് 1.5% (0.25%)

സോളര്‍വാട്ടര്‍ ഹീറ്റര്‍ 12% (5%)

ഭൂപടം 12% (0%)

ചിട്ടിഫണ്ട് ഫോര്‍മാന്‍ നല്‍കുന്ന സേവനം 18% (12%)

ടെട്രാപാക്ക് (പാക്കേജിങ് പേപ്പര്‍)18% (12%)

 

വിലകുറയുന്നവ:-

ഓസ്റ്റോമി കിറ്റ് (ആന്തരിക അവയവങ്ങളില്‍നിന്നു വിസര്‍ജ്യം ഉള്‍പ്പെടെ ശേഖരിക്കുന്ന ട്യൂബ്,
ബാഗ് എന്നിവയടങ്ങുന്ന കിറ്റ് 5% (12%)

സ്പ്ലിന്റ് പോലെയുള്ള ഓര്‍ത്തോപീഡിക് ഉത്പന്നങ്ങള്‍,
ശരീരത്തിലെ ഒടിവ് പരിഹരിക്കുന്നതിനുള്ള മെഡിക്കല്‍
സാമഗ്രികള്‍,കൃത്രിമ ശരീര ഭാഗങ്ങള്‍ തുടങ്ങിയവ 5% (12%)

റോപ്‌വേ വഴിയുള്ളയാത്രയും ചരക്കുനീക്കവും 5% (18%)

ട്രക്ക് പോലെയുള്ളചരക്കുവാഹനങ്ങള്‍
വാടകയ്‌ക്കെടുക്കുന്നത് (ഇന്ധനച്ചെലവടക്കം) 12% (18%)

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..