Skip to content
Menu

OPEN MALAYALAM NEWS NETWORK

മൺസൂണിൽ ജൂലായ് ഒന്ന് മുതൽ പത്ത് വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ജില്ലയിൽ.

1302 മി. മീ മഴ ലഭിച്ചാണ് കാസർകോട് ഒന്നാമതായത്. സാധാരണ ലഭിക്കേണ്ടത് 1296. 8 മി. മീറ്ററാണ്. കാസർകോടിന് പിറകെ കണ്ണൂർ ജില്ലയിലും കനത്ത മഴ ലഭിച്ചു.

കണ്ണൂരിൽ 998. 5 മി. മീ മഴ ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത് 985 മി. മീ മഴയുമായി മാഹിയുണ്ട്. കാസർകോട് ഒഴികെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. കൂടാതെ സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ പത്ത് വരെ ലഭിച്ച മഴ 636. 7 മി. മീറ്ററാണ്. യഥാർത്ഥത്തിൽ ലഭിക്കേണ്ടത് 846 മി. മീ മഴയാണ്.

26 ശതമാനത്തിന്റെ കുറവാണ് ഈ സമയത്ത് മഴയിലുണ്ടായിരിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കിൽ വ്യക്തമാക്കുന്നത്. തിരുവനന്തപുരം (263. 2), കൊല്ലം (361. 2) മഴ മാത്രമാണ് ലഭിച്ചത്. ജൂൺ മാസത്തിലാദ്യം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടക്കൻ മലബാറിലാണ്. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെയുണ്ടായ ന്യൂനമർദ്ദവും ആന്ധ്ര-ഒഡീഷ തീരത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുമാണ് കണ്ണൂർ, കാസർ കോട് ജില്ലകളിൽ ശക്തമായ മഴക്ക് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവൻ എരിക്കുളം വ്യക്തമാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..