Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:നഗരസഭയുടെ തീവെട്ടി ക്കൊള്ള അവസാനിപ്പിക്കുക, ശുചിത്വ സന്ദേശ ബോധവർക്കരണ ബോർഡ്, എംസി എസ്എഫ് സ്ഥാപിക്കൽ എന്നിവയിൽ നടത്തിയ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുക, നഗരസഭയുടെ അഴിമതി ഭരണം അവസാനിപ്പിക്കുക എന്നീ മുദ്യാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ നഗരസഭ ഓഫിസിലേക്ക് നടത്തുന്ന മാർച്ച് അൽപ്പസമയത്തിനകം ആരംഭിക്കും. നിരവധി പ്രവർത്തകരാണ് മാർച്ചിൽ അണിനിരക്കാനെത്തിയത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ മാർച്ച് ഉദ്ഘാടനം ചെയ്യും. നഗരസഭ ഓഫീസ് പരിസരത്ത് കനത്ത പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. മാർച്ച് സംഘർഷഭരിതമായേക്കാമെന്ന അഭ്യൂഹവുമുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT