Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:നഗരസഭയുടെ തീവെട്ടി ക്കൊള്ള അവസാനിപ്പിക്കുക, ശുചിത്വ സന്ദേശ ബോധവർക്കരണ ബോർഡ്, എംസി എസ്എഫ് സ്ഥാപിക്കൽ എന്നിവയിൽ നടത്തിയ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുക എന്നീ മുദ്യാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ നഗരസഭ ഓഫിസിൽ നേരിയ സംഘർഷം. പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഉടൻ തന്നെ നേതാക്കൾ ഇടപ്പെട്ട് പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കിരൺ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എൻ. ശ്രേഷ അധ്യക്ഷയായി.എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് പിഎസ് സഞ്ജീവ്, എൻ കെ റൂബിൻ, അക്ഷയ് പാലക്കൂൽ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..