Skip to content
Menu

OPEN MALAYALAM NEWS NETWORK

കല്ലിക്കണ്ടിയിൽ താത്ക്കാലിക പാലം കനത്ത മഴയെ തുടർന്ന് കല്ലിക്കണ്ടിയിൽ സമാന്തരമായുണ്ടാക്കിയ താത്ക്കാലിക പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കൊളവല്ലൂർ പൊലീസെത്തിയാണ് ഗതാഗതം നിരോധിച്ചത്. കാൽനടയാത്രയടക്കം നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി പാലം പണി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. പാലം പണി നിർത്തിവച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാലത്തിൻ്റെ സ്കെച്ച് ലഭിച്ചില്ലെന്നാണ് കാരണമായി പറയപ്പെടുന്നത്. മഴ ശക്തി പ്രാപിച്ചാൽ കല്ലിക്കണ്ടി ഒറ്റപ്പെടുമൊ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.

കിഴക്കൻ മേഖലയെ പാനൂരുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലമാണ് കല്ലിക്കണ്ടിയിലേത്. മാസങ്ങൾക്ക് മുമ്പാണ് പാലം പൊളിച്ച് പുതിയ പാലം പണിയാനാരംഭിച്ചിത്. താത്ക്കാലിക റോഡും പണിതിരുന്നു. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട പാലം പണി കഴിഞ്ഞ ഒരാഴ്ചയായി നിലച്ചിരിക്കുകയാണ്. കല്ലിക്കണ്ടി പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ചാമാളിയിൽ പറഞ്ഞു. പൊതുവേ ഇഴഞ്ഞു നീങ്ങുന്ന പാലത്തിൻ്റെ നിർമ്മാണം ഇപ്പോൾ പൂർണ്ണമായി നിലച്ച നിലയിലാണ്. ഇതിനിടെ പുഴയ്ക്ക് കുറുകെ ഉണ്ടാക്കിയ താത്ക്കാലിക റോഡ് മൂന്ന് തവണ തകർന്നു. താത്കാലിക റോഡിൽ കൂടി ഇപ്പോഴും ഭീതിയോടെയാണ് വാഹന യാത്രികർ സഞ്ചരിക്കുന്നത്. ഓട്ടോറിക്ഷ വരെയുള്ള ചെറു വാഹനങ്ങൾക്ക് കടന്നു പോകാനുള്ള കരുത്തേ താത്കാലിക പാലത്തിനുള്ളൂ. എന്നാൽ ഇതു വഴി യാതൊരു നിയന്ത്രണവുമില്ലാതെ കാറുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളും കടന്നു പോകുന്നുണ്ട്. പാലം പണി അനിശ്ചിതമായി നീളുന്നത് കല്ലിക്കണ്ടിയിലെ വ്യാപാര സമൂഹത്തെയും അസ്വസ്ഥരാക്കുന്നുണ്ട്. പൊതുജനങ്ങളുടെ ദൈന്യത കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, സത്വര നടപടി വേണമെന്നും ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അലി പറഞ്ഞു. പാലത്തിൻ്റെ
തൂണിൻ്റെ പണി പോലുമെങ്ങുത്തിയില്ല. മഴ ശക്തി പ്രാപിച്ചാൽ കല്ലിക്കണ്ടി ടൗൺ പൂർണ്ണമായും ഒറ്റപ്പെടുമെന്നാണ് പ്രദേശവാസികളുടെ ഭയം.
പാലത്തിൻ്റെ മുഴുവൻ സ്കെച്ചും മറ്റ് സാങ്കേതിക രേഖകളും ലഭിക്കാതെയാണ് പ്രവൃത്തി ആരംഭിച്ചതെന്നും, ഇക്കാര്യത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും മുസ്ലീം ലീഗ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സമീർ പറമ്പത്ത് ആവശ്യപ്പെട്ടു.

കല്ലിക്കണ്ടി പാലം പണിയിലെ അപാകതകൾ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെടണമെന്ന്
കോൺട്രാക്ട് കേര്യേജ് അസോസിയേഷൻ പാനൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ആവശ്യപ്പെട്ടിരുന്നു. നിലവിൽ ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പൊയിലൂർ വഴി ചുറ്റി വളഞ്ഞാണ് പോകുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..